ഡാളസ്: കേരള ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രവർത്തനോദ്ഘാടനത്തിനോടു അനുബന്ധിച്ചു പ്രവാസ ലോകത്തെ എഴുത്തുകാരും സാമൂഹ്യ സാംസ്കാരിക നായകരും ഒന്നിച്ചു എത്തുന്ന സാഹിത്യ സദസ് ഞായറാഴ്ച വൈകുന്നേരം മൂന്നിന് കേരള അസോസിയേഷൻ ഹാളിൽ സംഘടിപ്പിക്കുന്നു.
മുഖ്യാതിഥി പ്രശസ്ത സിനിമ സംവിധായകൻ ഷാജിയേം പ്രവർത്തനോൽഘാടനം നിർവഹിക്കും. പ്രശസ്ത സിനിമ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയുടെ സാന്നിധ്യം (സൂം വഴി) ഉണ്ടായിരിക്കും.
ഈ സംഘടനെ സംബന്ധിച്ചിടത്തോളം സാഹിത്യ രംഗത്ത് സർഗാത്മക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗമനപരമായ സമീപനത്തിന്റെ ഭാഗമാകാൻ കെഎൽഎസ് നേതൃത്വം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ എല്ലാ മാനുഷികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന എല്ലാ സംഘടന നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഇന്ത്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ഇന്ത്യ കൾക്ച്വർ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് നൈനാൻ മാത്യു, ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ) പ്രസിഡന്റ് സാമൂവൽ യോഹന്നാൻ, സാഹിത്യക്കാരൻ ജോസഫ് നമ്പി മഠം (ഹൂസ്റ്റൺ) സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം പി.സി മാത്യു
എന്നിവർ പരിപാടിയിൽ അഭിവാദ്യം ചെയ്തു സംസാരിക്കും. പ്രസ്തുത പരിപാടി സാഹിത്യ - കലാ പ്രതിഭകളുടെ ഒരു സംഗമമായിരിക്കുമെന്നും എല്ലാ സാഹിത്യ പ്രേമികളെയും സാദരം ക്ഷണിക്കുന്നതായും കെ എൽ എസ് കമ്മിറ്റി വ്യക്തമാക്കുകയുണ്ടായി.
കൂടാതെ സഞ്ചരിക്കുന്ന വായനശാലയുടെ ഉദ്ഘാടനം സാഹിത്യ സ്നേഹിയും എഴുത്തുക്കാരനുമായ രാജു വർഗീസ് കെഎൽഎസ് മുതിർന്ന അംഗവും എഴുത്തക്കാരനുമായ സി.വി. ജോർജിനു നൽകി നിർവഹിക്കും.
തുടർന്ന് നടക്കുന്ന സാഹിത്യ സദസ്, "സാഹിത്യവും സിനിമയും എന്ന വിഷയത്തിൽ സംവിധായാകൻ ഷാജിയേം, സിനിമ നിർമ്മാതക്കളായ രാജൻ തോമസ് ചിറ്റാർ, ജോ കൈത മറ്റം, ഹരിദാസ് തങ്കപ്പൻ, സന്തോഷ് പിള്ള, സണ്ണി മാളിയേക്കൽ, പി. പി ചെറിയാൻ, ജോജോ കോട്ടക്കൽ, സിജു വി ജോർജ്, ജിജി പി സ്കറിയ എന്നിവർ സംബന്ധിക്കും.
പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി അനശ്വരം മാമ്പിള്ളിയെയും, സെക്രട്ടറിയായി ബാജി ഓടംവേലി യെയും ട്രഷററായി സാറ ചെറിയാനെയും തെരെഞ്ഞെടുത്തിരുന്നു.
തെരെഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ: പി.പി. ചെറിയാൻ (വൈസ് പ്രസിഡന്റ്), ജോയിന്റ് സെക്രട്ടറി ദർശന മനയത്ത്, ജോയിന്റ് ട്രഷറർ സി.വി. ജോർജ്, സാമൂവൽ യോഹന്നാൻ, ഷാജു ജോൺ, സിജു വി. ജോർജ് എന്നിവരാണ്. സാഹിത്യ പ്രേമികൾക്ക് കെഎൽഎസിൽ അംഗമാകാൻ അവസരം ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ബാജി ഓടം വേലി (സെക്രട്ടറി ) - 915 613 6566 എന്ന നമ്പരിൽ നിന്നും ലഭിക്കും.